തിരൂരങ്ങാടി: ഉംറ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കരിപ്പൂർ എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ചുള്ളിപ്പാറ സ്വദേശി കൂർമ്മത്ത് അബ്ദുറഹ്മാൻ്റെ ഭാര്യ സഫിയ (52)യാണ് മരിച്ചത്. മലപ്പുറം ഗ്രീൻ ഓയാസിസ് ട്രാവൽസ് മുഖേന സഹോദരൻ സൈതലവിക്കൊപ്പമാണ് ഉംറക്ക് പോയിരുന്നത്. പരിശോധന കഴിഞ്ഞു മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ന് വൈകുന്നേരം 6 മണിക്കാണ് സംഭവം.


മക്കൾ : നൗഫൽ ( ജിസാൻ) നസ്റിൻ, നഈം , മരുമക്കൾ അബ്ദുറഹ്മാൻ കടന്നമണ്ണ (ഗവ: കോളേജ് അട്ടപ്പാടി) ജസ്ന പനക്കൽ കോറ്റത്ത് കൊടിഞ്ഞി. പിതാവ് പരേതനായ കൊടപ്പന കുഞ്ഞാലസ്സൻ കരുമ്പിൽ, മാതാവ് പരേതയായ മേക്കേകാട്ട് പാത്തുമ്മു കക്കാട്. സഹോദരങ്ങൾ സൈതലവി, അബ്ദുൽ അസീസ് (റെയിൻബോ ബേക്കറി കരുമ്പിൽ) മുസ്തഫ (കുഞ്ഞാവ – ജിദ്ദ ) റുഖിയ പാലത്തിങ്ങൽ, ഖദീജ പറപ്പൂർ, സുലൈഖ ചെമ്മാട് .ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചുള്ളിപ്പാറ ജുമാ മസ്ജിദിൽ

Previous Post Next Post

Whatsapp news grup