താനൂർ: ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ 7 കടകളിൽ മോഷണം.  മുളമുക്കിൽ മണികണ്ഠന്റെ ഫാൻസി സ്റ്റോർ, ചാത്തങ്ങാട്ടിൽ ശ്രീധരന്റെ സ്റ്റേഷനറിക്കട, പനങ്ങാടന്റകത്ത് മൊയ്തീൻ കുട്ടിയുടെ സ്റ്റേഷനറി ആൻഡ് കൂൾബാർ, താലിപ്പാട്ട് ശിഹാബിന്റെ പലചരക്കുകട, മുളക്കുപറമ്പിൽ അലിയുടെ ചെരുപ്പ് കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.


രാവിലെ കടകൾ തുറക്കാൻ വന്നപ്പോഴാണ് മോഷണവിവരം വ്യാപാരികൾ അറിഞ്ഞത്. സമീപത്തെ 2 കടകളിൽ മോഷണശ്രമവും നടന്നു.  പൂട്ടു പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നിരിക്കുന്നത്. പണം, ബിസ്കറ്റ്, മിഠായികൾ, സ്കൂൾ സ്റ്റേഷനറി ഇനങ്ങൾ, പലവ്യഞ്ജന സാധനങ്ങൾ എന്നിവയാണു കവർന്നത്.


സാധനങ്ങൾ അട്ടിമറിച്ചിടുകയും ചെയ്തു. പുലർച്ചെ ഒരു മണിക്കു ശേഷമാണ് മോഷണം നടന്നത്. താനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജില്ലാ ഫൊറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും തെളിവെടുപ്പു നടത്തി. സമീപത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Previous Post Next Post

Whatsapp news grup