BDK തിരൂർ താലൂക് കമ്മിറ്റിയും തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജ് NSS യൂണിറ്റുകളും സംയുക്തമായി പെരിന്തൽമണ്ണ ഗവ.ബ്ലഡ് ബാങ്കുമായി സഹകരിച്ച് കോളേജ് ഓഡിറ്റോറിയത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അബ്‌ദുൾ നാസർ കൈപ്പഞ്ചേരി( പ്രിൻസിപ്പാൾ ) രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ച ക്യാമ്പിൽ 99 പേർ രജിസ്റ്റർ ചെയ്യുകയും 77പേർ സന്നദ്ധ രക്തദാനം നടത്തുകയും ചെയ്തു.
NSS പ്രോഗ്രാം ഓഫീസെർ മുംതാസ് എം. K. കാദർ വളണ്ടിയർ സെക്രട്ടറി അഭിജിത്, ഫസീൻ, നന്ദന, റോഷ്‌മ, സുഹൈല മറ്റു ഭാരവാഹികൾ.
BDK ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് താനൂർ, BDK താലൂക് എക്സിക്യൂട്ടീവ് മെമ്പർ മാറുമായ ഷാജി സൽവാസ്, ജിതിൻ മോര്യ, ശ്രിഷിൽ വളാഞ്ചേരി, അനസ് ആതവനാട്, ഷനീബ് തിരൂർ, ഫാരിസ് തിരൂർ തുടങ്ങിയവർ സംബന്ധിച്ചു.