തിരൂർ ശിഹാബ്‌ തങ്ങൾ ഹോസ്പിറ്റൽ ഉൽഘാടന ചടങ്ങിലേക്ക്‌  മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ ക്ഷണിച്ചു. യശ്ശശരീരനായ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ നാമധേയത്തിൽ സഹകരണാടിസ്ഥാനത്തിൽ തുടക്കം കുറിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പ്രവർത്തനത്തിൽ മുഖ്യമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.പ്രതിപക്ഷ ഉപനേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിലാണു കുറുക്കോളി മൊയ്തീൻ എം എൽ എ , ഹോസ്പിറ്റൽ ചെയർമാൻ അബ്ദുറഹിമാൻ രണ്ടത്താണി, വൈസ്‌ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹീം ഹാജി, കെ എൻ മുത്തു കോയതങ്ങൾ എന്നിവർ ഇന്ന് മുഖ്യമന്ത്രിയെ തിരുവനന്തപുരത്ത്‌ സെക്രട്ടരിയേറ്റിലെ ഓഫീസിലെത്തി സന്ദർശിച്ചത്‌..

Previous Post Next Post

Whatsapp news grup