ആനക്കയം: വള്ളിക്കാപ്പറ്റയിലെ ഓട്ടോ അപകടത്തിൽ മരണം നാലായി. അപകടത്തിൽ പെട്ട ഓട്ടോറിക്ഷ ഡ്രൈവർ ഹസൻ കുട്ടിയും മരണത്തിനു കീഴടങ്ങി. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിരിക്കെയാണ് മരണം. ഇന്ന് ഉച്ചക്ക് വള്ളിക്കാപ്പറ്റയിലാണ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞത്.



റോഡില്‍ നിന്നും മണ്ണെടുത്ത താഴ്ചയിലേക്ക് 40 അടി ഉയരത്തിൽ നിന്ന് ഓട്ടോ മറിയുകയായിരുന്നു. വളരെ വീതി കുറഞ്ഞ റോഡിൽ  വലിയ വളവ് തിരിയുന്നതിനിടെ ഓട്ടോയുടെ നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽ നേരത്തേ ഒരു കുടുംബത്തിലെ 3 പേർ മരിച്ചിരുന്നു. 3 പേർ പരുക്കേറ്റ് ചികിത്സായിലാണ്. 

ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ, സഹോദരൻ ഉസ്മാൻ, ഭാര്യ സുലൈഖ എന്നിവരാണ് മരിച്ചത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. കുടുംബം. മയ്യിത്തുകൾ മഞ്ചേരി മെഡി. കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Previous Post Next Post

Whatsapp news grup