പുത്തനത്താണി : മത സൗഹൃദത്തിന്റെ കാവലാളാവുക. നാടിന്റെ ശാന്തി കാക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് CPI(M) വളാഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പുത്തനത്താണിയിൽ മതനിരപേക്ഷ കൂട്ടായ്മ സംഘടിപ്പിച്ചു.
തിരൂർ റോഡിൽ നിന്നും ആരംഭിച്ച പ്രകടനം പുത്തനത്താണി ടൗണിൽ അവസാനിച്ചു. പൊതു സമ്മേളനം സിപിഎം ജില്ലാ കമ്മറ്റി അംഗം ജ്യോതിബസു ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. രാജീവ് പ്രതിജ്ഞ ചൊല്ലി. പരിപാടിയിൽ സി അബ്ദുൽ കരീം സ്വാഗതവും, മൻസൂർ നന്ദിയും പറഞ്ഞു.