തിരൂർ: വിദേശത്തേക്ക് വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ . തലക്കടത്തൂർ പറമ്പത്ത് വീട്ടിൽ അമീറിനെയാണ് ( 29 ) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത് . തിരൂർ , നിലമ്പൂർ സ്വദേശികളായ യുവാക്കളിൽ നിന്നാണ് പ്രതി അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റി വിസ നൽകാതെ ഒളിവിൽ പോയത് . തിരൂർ സ്വദേശിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കവെയാണ്  പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയിൽ തലക്കടത്തൂരിൽ വെച്ച് പൊലീസ് പിടി കൂടിയത് . 

തമിഴ്നാട്ടുകാരായ കൂട്ടുപ്രതികളുടെ സഹായത്തോടെയാണ് പ്രതി പണം തട്ടിയിരുന്നതെന്ന് പൊലീസ് പറഞ്ഞു . ഇത്തരത്തിൽ വേറെ ആളുകളിൽനിന്ന് കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടോയെന്ന് വിപു ലമായി അന്വേഷണം നടത്തുമെന്നും കൂട്ടുപ്രതികളെ ഉടൻ കണ്ടത്തുമെന്നും പൊലീസ് അറിയിച്ചു.

തിരൂർ സി.ഐ  എം.ജെ. ജിജോ യുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത് , പ്രൊബേഷൻ എസ്.ഐ സ നീത് , എസ്.സി.പി.ഒമാരായ ജിനേഷ് , സരിത , സി.പി.ഒ ഉണ്ണിക്കുട്ടൻ വേട്ടാത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Previous Post Next Post

Whatsapp news grup