താനൂർ: അതിമാരകമായ മയക്കുമരുന്നും ആയുധവും പണവുമായി യുവാവ് മലപ്പുറം താനൂരില്‍ പൊലീസിന്റെ പിടിയില്‍. മലപ്പുറം ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡന്‍സാഫ് ടീമും താനൂര്‍ എസ്‌ഐയു ടെ നേതൃത്വത്തില്‍ താനൂര്‍ പൊലീസും ചേര്‍ന്ന് താനൂര്‍ കണ്ണന്തളിയിലുള്ള ജാഫര്‍ അലി മരക്കാറിന്റെ (37) വീട്ടില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയായ ജാഫര്‍ അലി എന്ന ആളെയും പ്രതിയുടെ വീട്ടില്‍ നിന്നും 1.70 ഗ്രാം എം.ഡി.എം.എം.എയും ആയുധങ്ങളും കണ്ടെടുത്തത്. 


ഇതിന് പുറമെ 76,000 രൂപയും ആയുധങ്ങളായ ഒരു കൊടുവാള്‍ ഒരു നെഞ്ചക്ക്. ഏഴു വിവിധ ആകൃതിയിലുള്ള കത്തികള്‍. കത്തികള്‍ മൂര്‍ച്ച കൂട്ടുന്നതിനുള്ള അരം . ഒരു ഇരുമ്ബ് പൈപ്പ് അഞ്ച് മരത്തിന്റെ വടികള്‍ .ടിയാന്റെ റൂമിലെ അലമാര പരിശോധിച്ചതില്‍ അതില്‍ നിന്നും ഒരു എയര്‍ഗണ്‍. എം.ഡി.എം.എഅളന്നു 'നല്‍കുന്നതിനുള്ള മെത്ത് സ്‌കെയില്‍ .എം.ഡി.എം.എആവശ്യക്കാര്‍ക്ക് ചെറിയ പാക്കറ്റുകള്‍ ആയി നല്‍കുന്നതിനുള്ള കവറുകളും ആണ്.പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. പ്രതിക്ക്സമാന രീതിയില്‍ ഇതിനുമുമ്ബും താനൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് എടുത്തിട്ടുണ്ട്.


Previous Post Next Post

Whatsapp news grup