മുൻ ജില്ല മെഡിക്കൽ ഓഫീസറും ( DMO ) പ്രമുഖ മെഡിക്കൽ സർജനുമായിരുന്ന പൊന്നാനിയിലെ ആദ്യകാല ഡോക്ടർ മാരിൽ ഒരാളായ പി.വി.എ.കെ.ബാവ (പി വി കുഞ്ഞിബാവ )ഇന്നലെ അർദ്ധരാത്രി മരണപ്പെട്ടു. 

ഇന്ന് (വ്യാഴം ) ളുഹർ നിസ്കാരത്തിനു ശേഷം പൊന്നാനി നായരാങ്ങാടിയിലെ പെങ്ങളുടെ വീടായ പി.വി. ഹൗസിൽ കൊണ്ട് വരുന്നതും അസർ നമസ്കാരത്തോട് കൂടി പൊന്നാനി വലിയ ജുമത്തു പള്ളിയിൽ ഖബറടക്കുന്നതുമാണ്.

കേടമ്പിയകത്ത് ( കുട്ടി ഹസ്സൻ കുട്ടി ഹൗസ്) നഫീസയാണ് ഭാര്യ,തിരൂരിൽ ഡന്റൽ ക്ലീനിക്ക് നടത്തുന്ന ഡോ: കെ. ഹസ്സൻ ബാബു, ബീവി എന്നിവർ മക്കളാണ്തിരുരിലെയും, പൊന്നാനിയിലെയും ജീവകാരുണ്യ, സാമുഹ്യ, സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങൾക്ക് നിശബ്ദ നേതൃത്വം നൽകിയ ഡോക്ടറാണ് പി.വി. എ. കെ. ബാവ

പൊന്നാനി താലുക്ക് ഗവ: ആശുപത്രി സുപ്രണ്ടായിരിക്കെ ഓപ്പറേഷനുകൾക്ക് മറ്റ് വലിയ ആശുപത്രികളിലെക്ക് അയക്കതെ സാധാരണക്കാർക്കും പാവങ്ങൾക്കും എല്ലാ ഓപ്പറേഷനും ആശുപത്രിയിൽ. നടത്തി നാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടറായി പ്രവർത്തിച്ചു..


ആശുപത്രിയുടെ വികസനത്തിനും,ചികിൽസ രംഗം സജീവമാക്കുവാനും, ശുചിത്വ പുർണ്ണ മാക്കുവാനും ഡോക്ടർ മുൻപന്തിയിലുണ്ടായിരുന്നു. ദീർഘകാലം തലശ്ശേരിയിലും, കണ്ണൂരിലും, വടകരയിലും സംസ്ഥാനത്തെ യും മലപ്പുറം ജില്ലയിലെയയും പല ഗവ:ആശുപത്രികളിലും അദ്ദേഹം സേവനമനുഷ്ടിച്ചുണ്ട്.


റിട്ടയർമെന്റിന് ശേഷം തിരുരിൽ സ്ഥിര താമസമാക്കി പ്രാക്ടീസ് ചെയ്ത് തിരുരിലെ സാമൂഹ്യ, സേവന, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ്. പരേതനായ MPO മുഹമ്മദിന്റെയും പാലത്തം വീട്ടിൽ നബീസയുടെയും മകനാണ്.

റെയ്ഹാൻ കണ്ണാശുപത്രിയുടെ മനേജിംഗ് ഡയറക്ടറും ഫാർമസിസ്റ്റുമായിരുന്ന പരേതനായ പി.വി. അബ്ദുൾ കാദർ, റിട്ട: ഫിഷറീസ് ഡയറക്ടർ പി.വി.ഷംശുദ്ധീൻ, റിട്ട: പൊന്നാനി MES കോളേജ് പ്രൊഫ: പി.വി. അബൂബക്കർ, റിട്ട: ജുനിയർ സയന്റിഫിക് ഓഫീസർ പി.വി. ഹസ്സൻ, റിട്ട: തിരൂരങ്ങാടി PSMO കോളേജ് പ്രൊഫസർ പി.വി. ഹംസ എന്നിവർ സഹോദരങ്ങളാണ്.

പി.വി. ഫാത്തിമ്മ, പി.വി. സൈന എന്നിവർ സഹോദരികൾ TK ബാവ, C.മുജീബ് റഹ്മാൻ എന്നിവർ അളിയൻന്മാരാണ്.

Previous Post Next Post

Whatsapp news grup