കുറ്റിപ്പുറം: മണല്‍ക്കടത്ത് കേസില്‍ മൂന്ന് പേര് കുറ്റിപ്പുറം പൊലീസിന്റെ പിടിയില്‍. തിരൂര്‍ വെട്ടം പെരുന്തല്ലൂര്‍ ചട്ടിക്കപ്പറമ്ബില് വീട്ടില്‍ ജലീല്‍ (33), തവനൂര്‍ ആലിന്‍ചുവട് തൊഴുക്കാട്ടുവളപ്പില് റാഫി എന്ന കുഞ്ഞുമോന് (40), ചമ്രവട്ടം തൃപ്രങ്ങോട്ട് കൈമലശ്ശേരി കോന്നംകുളത്ത് രാജേഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിരുനാവായ, താഴെത്തറ, ചമ്രവട്ടം ഭാഗങ്ങളില്‍ നിന്ന് മണലെടുത്ത് കുറ്റിപ്പുറം ഭാഗത്ത് വിതരണത്തിനെത്തിയ മൂന്ന് ലോറികളും ഡ്രൈവര്‍മാരുമാണ് പിടിയിലായത്.
