തിരൂർ: സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരവർപ്പിച്ച് തിരൂർ നഗരസഭ ഫ്രീഡം സ്ക്വയർ തുറന്നു. തിരൂരിലെ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പുന്നക്കൽ കുട്ടിശങ്കരൻ നായരെ 1942-ൽ ബ്രിട്ടീഷ് പട്ടാളം അറസ്റ്റുചെയ്ത ഭാഗത്താണ് ഫ്രീഡം സ്ക്വയർ പണിതത്.
പുന്നക്കൽ കുട്ടിശങ്കരൻ നായരെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റുചെയ്ത് പത്ത് മാസം കഠിനതടവിന് തൃശ്ശിനാപ്പള്ളി സെൻട്രൽ ജയിലിലടക്കുകയും 500 രൂപ പിഴയീടാക്കുകയും ചെയ്തതാണ് ചരിത്രം. തുടർന്ന് പി.കെ.മൊയ്തീൻകുട്ടി, കെ.പി.കേളു നായർ എന്നിവരെ ഇതേ സ്ഥലത്തുവെച്ചുതന്നെ അറസ്റ്റുചെയ്തിരുന്നു.
തൃക്കണ്ടിയൂർ പഞ്ചായത്ത് തുടക്കമിട്ട് മാതൃഭൂമി പുനർനിർമ്മിച്ചതാണ് ഫ്രീഡം ലൈറ്റ്. ഇപ്പോൾ നഗരസഭ പുനർനിർമ്മിക്കുകയും ഇതിനുചുറ്റും പുല്ല് വെച്ചുപിടിപ്പിച്ചും ചിത്രങ്ങൾ വരച്ചും കസേരയിട്ടും ഉദ്യാനരീതിയിലാക്കിയിരിക്കുകയാണ്.
