കാവിലക്കാട് അങ്ങാടിയിലെ പഴയ പാലം പൊളിച്ചുമാറ്റി പുതിയത് നിർമിക്കും. പാലം നിർമാണത്തിന്റെ ഭാഗമായി മണ്ണുപരിശോധന തുടങ്ങി. നേരത്തേ സംസ്ഥാന ബജറ്റിൽ നാലുകോടി രൂപ പുതിയ പാലം നിർമാണത്തിന്റെ ചെലവിലേക്ക് നീക്കിവെച്ചിരുന്നു.
ആലത്തിയൂർ-പുറത്തൂർ റോഡിൽ നായർതോടിന് കുറുകെയാണ് പാലം. നാല് മീറ്ററിൽ താഴെ വീതി മാത്രമുള്ള പാലത്തിലൂടെ ഒരേ സമയം രണ്ട് വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്