തിരൂർ: നഗരസഭയിൽ ആധുനിക അറവുശാലയുടെ നിർമാണ പ്രവൃത്തി തുടങ്ങി. കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരന്നേക്കാട് പ്രവർത്തിക്കുന്ന അറവുശാലയുടെ വൃത്തിഹീനമായ ചുറ്റുപാട് മാറ്റിയെടുക്കുന്നത് പ്രദേശ വാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ്. പരമ്പരാഗത രീതിയിലാണ് ഇവിടെ മൃഗങ്ങളെ അറുത്തുവരുന്നത്. ഇക്കാരണ ത്താൽ ഇവിടെയുണ്ടാകുന്ന മാലിന്യങ്ങൾസംസ്കരിക്കുന്നതിന് സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.കുടിവെള്ളം പോലും മലിനമാക്കപ്പെടുന്ന അവസ്ഥയായിരുന്നു.മൂന്നര കോടിയോളം രൂപയുടെ പ്രവൃത്തിയാണ് നടത്തുന്നത്.
മെഷിനറിക്കു പുറമെ ബയോഗ്യാസ് പ്ലാന്റ് ,മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയും ഇതിൽ ഉൾപ്പെടും.ചെയർ പേഴ്‌സൺ എ.പി. നസീമ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ രാമൻ കുട്ടി പാങ്ങാട്ട്,സ്റ്റാന്റിങ് ചെയർപേഴ്സൺമാരായ ഫാത്തിമത് സജ്‌ന,കെ.കെ.അബ്ദുസലാം ,വാർഡ് കൗൺസിലർ സജ്‌ന അൻസാർ,മുനിസിപ്പൽ സെക്രട്ടറി ടി .വി.ശിവദാസ്,ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.കെ.കെ.തങ്ങൾ,ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ഖാലിദ്, , കീഴേടത്തിൽ ഇബ്രാഹിം ഹാജി,യാസർ പയ്യോളി,എ.കെ.സൈതാലികുട്ടി,കൊക്കോടി മൊയ്‌ദീൻ കുട്ടി ഹാജി,കെ.പി.ഹുസൈൻ,സെയ്തു ചെറുതോട്ടത്തിൽ ,സി.ജൗഹർ, പി.അൻവർ,നൗഷാദ് പരന്നേക്കാ ട്,നാസർ പൊറൂർ,കൗൺസിലർമാർ, നാട്ടുകാർ പങ്കെടുത്തു.