മുണ്ടക്കയം കുട്ടിക്കാനം റൂട്ടില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 അയ്യപ്പഭക്തര്‍ മരിച്ചതായി വിവരം പെരുവന്താനത്തിന് സമീപമാണ് അപകടമുണ്ടായത് അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കാറിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്.
ഇത് സംബന്ധിച്ച് ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവര്‍ സംസാരിക്കവെ പിന്നിലൂടെയെത്തിയ മിനി ബസ് ട്രാവലറിന് പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു. ട്രാവലറിന് മുന്നില്‍ സംസാരിച്ചുനിന്നിരുന്ന 2 പേരാണ് അപകടത്തില്‍ മരിച്ചത്.
മതിലിനും വാഹനത്തിനും ഇടയില്‍പെട്ട് ഇവര്‍ ചതഞ്ഞ് മരിച്ചെന്നാണ് വിവരം. കര്‍ണാടക സ്വദേശികളായ ആദിനാരായണന്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.