വെട്ടം: വെട്ടം പഞ്ചായത്തിലെ പരിയാപുരം ആശാരി വളവിലെയും ആലിശ്ശേരിയിലെ എരയപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലെയും ജനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത രീതിയിൽ വളർന്നു നിൽക്കുന്ന മുളങ്കൂട്ടങ്ങൾ വെട്ടിമാറ്റണമെന്ന് വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ഇവിടെ ബസ് യാത്രക്കാർ ഉൾപ്പെടെ നിരവധി ആളുകൾക്കാണ് അപകടം സംഭവിച്ചിട്ടുള്ളത്. മുള്ളുകൊണ്ട് കാഴ്ച നഷ്ടപ്പെടുക, വസ്ത്രം കീറിപ്പോവുക തുടങ്ങിയവ ഇവിടെ പതിവാണ്. ഈ ആവശ്യം ഉന്നയിച്ച് അധികൃതർക്ക് പരാതിനൽകിയിട്ടുണ്ട്.
വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കണ്ണമ്പലം മുഹമ്മദ്, സെക്രട്ടറി അഫ്സൽ നവാസ്, സർഫ്രാസ് റഹ്‌മാൻ, അബ്ദുൽ മജീദ് പച്ചാട്ടിരി, സലീം വെട്ടം, ധന്യ ശശി, സുബൈർ കുന്നത്ത്, ഹംസ പുഴക്കര തുടങ്ങിയവർ സംസാരിച്ചു.