വയനാട് അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പോലീസിന് മുന്നില്‍ കീഴടങ്ങി.

അമ്പലവയലിന് സമീപം ആയിരംകൊല്ലിയിൽ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പ്രദേശവാസിയായ മുഹമ്മദി(68)ന്റെയാണെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചിരുന്നു. ഇതിന്‌ പിന്നാലെ മുഹമ്മദിന്റെ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന പെൺകുട്ടികൾ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു  സംഭവം. അമ്മയെ മുഹമ്മദ് ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഹമ്മദിനെ കോടാലികൊണ്ട് തലയ്‌ക്കടിച്ച് കൊന്നുവെന്നാണ്‌ പെൺകുട്ടികൾ പൊലീസിന്‌ മൊഴി നൽകിയത്‌. അമ്മയോടൊപ്പമാണ്‌ പെൺകുട്ടികൾ കീഴടങ്ങാനെത്തിയത്‌. അമ്മയും പൊലീസ് കസ്റ്റഡിയിലാണ്

Previous Post Next Post

Whatsapp news grup