മലപ്പുറം: ദേശീയപാത രണ്ടത്താണിയ്ക്ക് സമീപം ബസ്സിന് പിറകിൽ കാറിടിച്ച് അപകടം. തിങ്കളാഴ്ച രാവിലെ 9.15 ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ബസ് സ്റ്റോപ്പിൽ നിർത്തിയതോടെ പിറകിൽ വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. ദേശീയ പാതയിൽ അൽപ സമയം ഗതാഗത തടസ്സം നേരിട്ടു.
Courtesy: ആക്‌സിഡന്റ് റെസ്ക്യൂ 24×7