തിരൂർ: വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മംഗലം പഞ്ചായത്ത് രണ്ടാം വാർഡ് പുല്ലൂണിയിലെ അംഗൺവാടി അടുത്ത അധ്യയനവർഷം മുതൽ പുതിയ ഹൈ ടെക്ക് കെട്ടിടത്തിലേക്ക് മാറും. മലപ്പുറം ജില്ലാ പഞ്ചായത്ത് 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ചാണ് അംഗൺവാടിക്ക് പുതിയ ഹൈ ടെക്ക് കെട്ടിടം നിർമിക്കുന്നത്. കടവത്ത് പറമ്പിൽ രാമൻ എന്ന പപ്പുവേട്ടൻ സൗജന്യമായി കൈമാറിയ ഭൂമിയിലാണ് അംഗൺവാടി നിർമ്മിക്കുന്നത്.
നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അംഗൺവാടി നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പീതാംബരൻ പട്ടത്തൂർ, മംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ സലീംപാഷ, അംഗൺവാടി ടീച്ചർ ത്രേസ്യ സുമംഗല, മംഗലം പഞ്ചായത്ത് AE നാരായണൻ, ഭൂമി വിട്ടുനൽകിയ പപ്പുവേട്ടൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
എൻ്റെ പ്രിയ സുഹൃത്തും ആർക്കിടെക്റ്റുമായ നസീം കെ.വി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന Clay walls architect's ആണ് പുതിയ അംഗൺവാടി കെട്ടിടത്തിൻ്റെ എലിവേഷൻ തയ്യാറാക്കാൻ സഹായിച്ചത്.