വേങ്ങര | കരിമ്പിലി സ്വദേശി വേളോട്ട് പടിക്കൽ ശശിയുടെ മകൻ സുധീഷിനെ (33) മണിപ്പുഴ-ഈരയില്‍കടവ് ബൈപാസില്‍ മണിപ്പുഴ തോട്ടില്‍  മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പുഴയില്‍ ഫ്രൂട്ട്‌സ് കട നടത്തുകയായിരുന്നു. കലുങ്കിന്റെ മതിലില്‍ വിശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീണാതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 


ചിങ്ങവനം പൊലീസ് കേസെടുത്തു. അരയറ്റം വെള്ളമുള്ള തോട്ടിൽ തല മാത്രം പുറത്തുകാണുന്നനിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മണിപ്പുഴ നാട്ടകം ഗസ്റ്റ്ഹൗസ് റോഡിലെ കടകൾക്ക് പിന്നിലാണ് തോട്. കടകളിൽ ജോലിചെയ്യുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

Previous Post Next Post

Whatsapp news grup