വടകരയിൽ താലൂക്ക് ഓഫീസിൽ തീപിടിത്തം. പുലർച്ചെയോടെയുണ്ടായ തീപിടിത്തത്തിൽ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
ഓഫീസിലെ 80 ശതമാനം ഫയലുകളും കത്തി നശിച്ചു.
വടകര എംഎൽഎ കെ കെ രമ അന്വേഷണം ആവശ്യപ്പെട്ടു. മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളു സ്ഥലത്ത് എത്തി. താലൂക്ക് ഓഫീസിൽ നിന്ന് പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നിട്ടുണ്ട്.