താനൂർ നഗരസഭയും - പോലീസും സംയുക്തമായി സ്ത്രീ ശാക്തീകരണ ക്യാമ്പയ്ൻ ഓലപ്പീടികയിൽ സംഘടിപ്പിച്ചു.

സ്ത്രീ സ്വത്വത്തിലൂന്നി ഉയർന്ന ചിന്താഗതിയിലൂടെ , ഇഛാശക്തിയോടെ സമൂഹത്തെ നയിക്കാൻ സ്ത്രീ സമൂഹം പ്രാപ്തരാകണമെന്ന് വിഷയാവതരണത്തിലൂടെ ശ്രീമതി.റീന  (പോലീസ് ഓഫീസർ - താനൂർ) അഭിപ്രായപ്പെട്ടു..

വിദ്യാർഥികളും, വീട്ടമ്മമാരും ഉൾപ്പെടെ  സംബന്ധിച്ച പരിപാടി ഏറെ ഹൃദ്യവും  ,ആത്മവിശ്വാസവും, ഇച്ഛാശക്തിയും പകർന്ന് നൽകുകയും ചെയ്യുന്നതാണെന്നും ,ഇത്തരം ക്യാമ്പയ്നുകൾ മാസത്തിൽ ഒരു തവണ നടത്തണമെന്നും പങ്കെടുത്തവർ അഭിപ്രായപ്പെടുകയുണ്ടായി.

താനൂർ നഗരസഭ കൗൺസിലർ നൗഷാദിൻ്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പയ്നിൽ അംഗൻവാടി ടീച്ചർ ദീപ്തി, അറമുഖൻ കല്ലിൽ, സൈതലവി തട്ടാരത്തിൽ, ബാലൻ ഉള്ളേരി, മൈമൂന ഞാറ്റുകെട്ടി, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Previous Post Next Post

Whatsapp news grup