എറണാകുളം വൈറ്റിലയില്‍ വാഹനാപകടം. ലോറിക്ക് പിന്നില്‍ ട്രാവലര്‍ ഇടിച്ച്‌ പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടപ്പള്ളി - വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്ബ് ജംഗ്ഷന് സമീപം ഇന്നലെ രാത്രി പത്തരമണിയോടെയായിരുന്നു അപകടം.
ആന്ധ്രയില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ട്രാവലറില്‍നിന്ന് പുറത്തെടുത്തത്.



Previous Post Next Post

Whatsapp news grup