മലപ്പുറം: മൂന്നു മാസം മുമ്പ് ജോലി തേടി സൗദിയില്‍പോയ മലപ്പുറത്തെ പ്രവാസിയുടെ ഭാര്യ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം പൂക്കോട്ടൂര്‍ താണിക്കല്‍ വീട്ടില്‍ കുഞ്ഞറമു - ഫാത്തിമ ദമ്ബതികളുടെ മകള്‍ ഷര്‍മില(24)യാണ് പന്തല്ലൂര്‍ കടമ്ബോട് മുടിക്കോടിലെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി അഞ്ചുവയസ്സുകാരനായ മകനൊപ്പം ഉറങ്ങാന്‍ കിടന്നതാണ്. ഇന്നലെ രാവിലെയാണ് വീട്ടുകാര്‍ മൃതദേഹം കാണുന്നത്. ഭര്‍ത്താവ് മദാരി കുപ്പേങ്ങല്‍ ഷുക്കൂര്‍ മൂന്നു മാസം മുമ്ബാണ് ജോലി തേടി സൗദി അറേബ്യയിലേക്ക് പോയത്. ആറു വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം.
ഏറനാട് താലൂക്ക് തഹസീല്‍ദാര്‍ അജയ്കുമാര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പാണ്ടിക്കാട് പൊലീസിന്റെ മേല്‍ നടപടികള്‍ക്ക് ശേഷം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വിദേശത്തു നിന്നും ഷുക്കൂര്‍ എത്തി രാത്രിയോടെ മൃതദേഹം മുടിക്കോട് ജുമാമസ്ജിദില്‍ ഖബറടക്കി. ഷഹ്ദാന്‍ (5) ആണ് മരിച്ച ഷര്‍മിലയുടെ ഏക മകന്‍. സഹോദരങ്ങള്‍ : മുഹമ്മദ് ഷരീഫ്, അബ്ദുല്‍ റഷീദ്, ഹസീന, സലീന, സാജിദ, ഷിബ്‌ന.