പശ്ചിമബംഗാളില്‍നിന്ന് കാണാതായ 16 വയസ്സുകാരിയെ മലപ്പുറം വാഴക്കാട് നിന്നും പോലിസ് കണ്ടെത്തി. ബംഗാള്‍ സ്വദേശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

പെണ്‍കുട്ടി ഒരുമാസം ഗര്‍ഭിണിയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശിയായ നസറുദ്ദീനെ(34) മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ബംഗാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ മുഖേന ലഭിച്ച വിവരപ്രകാരമാണ് ചൈല്‍ഡ് ലൈനും വാഴക്കാട് പോലീസും അന്വേഷണം നടത്തിയത്. വാഴക്കാട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍നിന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഈ ക്വാര്‍ട്ടേഴ്സില്‍ മൂന്നുവയസ്സുള്ള മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. നസറുദ്ദീന്റെ ആദ്യവിവാഹത്തിലുള്ള കുട്ടിയാണിതെന്നാണ് പോലീസിന് ലഭിച്ച വിവരം.

Previous Post Next Post

Whatsapp news grup