കോഴിക്കോട് ദേശീയപാത ബൈപ്പാസിലെ അറപ്പുഴ പാലത്തിന് സമീപം വാഹനാപകടം. രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. കോഴിക്കോട് മടവൂർ സ്വദേശികളായ കൃഷ്ണൻകുട്ടി (55) ഭാര്യ സുധ (45) എന്നിവരാണ് മരിച്ചത്.

ലോറി കാറിനുനേരേ ഇടിച്ചു കയറുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. കാർ തകർന്ന് ലോറിയുടെ അടിയിലേക്ക് കയറിപ്പോയി. ഗുഡ്‌സ് ഓട്ടോയും അപകടത്തിൽപ്പെട്ടു. ഒരു കുടുംബത്തിലെ മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്നു തൊണ്ടയാട് രാമനാട്ടുകര റോഡിൽ ഏറെനേരം ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു



Previous Post Next Post

Whatsapp news grup