പുറത്തൂർ: ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്. സ്‌കൂളിൽ വെർച്വൽ ക്ലാസ്‌മുറി ഉദ്ഘാടനവും പുരസ്‌കാരവിതരണവും നടന്നു. ഇ.ടി. മുഹമ്മദ്ബഷീർ എം.പി. ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.പി. ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു.
തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി, പ്രിൻസിപ്പൽ ടി. സുനത, പഞ്ചായത്തംഗം കെ.എം. സുരേഷ്, പ്രഥമാധ്യാപകൻ പി.കെ. അബ്ദുൾജബ്ബാർ, മജീദ് മൈ ബ്രദർ, നൗഷാദ് കുണ്ടനി, ഡോ. ടി.പി. ഇബ്രാഹിം, എം.പി. റൈഹാനത്ത്, സുഭാഷ് പയനാട്, ഒ.എ. മുഹമ്മദ്ബഷീർ, ജീജ, ഷെബീർ നെല്ലിയാളി, ടി.പി. റഷീദ് എന്നിവർ സംസാരിച്ചു. ശാസ്ത്ര കായികപ്രതിഭകളെ ആദരിക്കുകയുംചെയ്തു.