തിരൂർ: നഗരസഭയുടെ പൊറ്റിലതറയിലുള്ള ട്രെഞ്ചിംഗ് ഗ്രൗണ്ടിലാണ് വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 12 30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. പുക വരുന്നത് കണ്ടതിനെത്തുടർന്ന് പരിസരവാസികൾ നാട്ടുകാരെയും ഫയർഫോഴ്സിനെയും അറിയിക്കുകയുയിരുന്നു. തീപിടുത്തം ഉണ്ടാകുമ്പോൾ ജോലിക്കാർ സ്ഥലത്തില്ലാത്തതിനാൽ അപകടം ഒഴിവായി.
ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് വന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനാൽ പൊന്നാനിയിൽ നിന്നുള്ള ഫയർഫോഴ്സിനെ കൂടി വരുത്തുകയായിരുന്നു