മമ്മൂട്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിബിഐയുടെ അഞ്ചാം പതിപ്പിന്റെ ഷൂട്ടിങിനിടെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയില്‍ കൂടുകയാണ്. മലയാള സിനിമ മേഖലയിലേക്ക് ഇത് വ്യാപിക്കുകയാണ്. നിലവില്‍ മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടി ഇന്നലെ രാത്രി എ സി ഫ്‌ളാറിലെ അകത്ത് അടച്ചിട്ട സ്ഥലത്തായിരുന്നു ചിത്രീകരണം.. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന് ചെറിയ തൊണ്ടവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആവുകയും ആയിരുന്നു. വീണ്ടും കെ മധുവിന്റെ സിനിമ തുടരുക രണ്ടാഴ്ച ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം . സിനിമയുടെ ചിത്രീകരണം ബയോ ബബിള്‍ ഒരുക്കിയാണ് നടന്നിരുന്നത്.

Previous Post Next Post

Whatsapp news grup