മലപ്പുറം: കലക്ടറേറ്റില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ്  നടത്തിയ അദാലത്തില്‍ 29 റേഷന്‍കടകള്‍ക്ക് ലൈസന്‍സ് പുന:സ്ഥാപിച്ചു നല്‍കി. ജില്ലയിലാകെ 52 റേഷന്‍കടകളുടെ ലൈസന്‍സാണ് പല വിധ കാരണങ്ങളാല്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുള്ളത്. ഇതില്‍ 29 റേഷന്‍കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു. 18 റേഷന്‍ കട ഉടമകള്‍ക്ക് മൂന്നുമാസം കൂടി സാവകാശം നല്‍കി. നാല് റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. 


ഒരു റേഷന്‍ കട സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ കോടതി വിധിയ്ക്ക് അനുസരിച്ച്‌ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. മലപ്പുറം ജില്ലയിലാകെ 1237 പ്രവര്‍ത്തിക്കുന്ന റേഷന്‍കടകളാണുള്ളത്. 1006910 റേഷന്‍ കാര്‍ഡുകളുമുണ്ട്. ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം 20781 കാര്‍ഡുകള്‍ അനുവദിച്ചു. ജില്ലയില്‍ അനര്‍ഹമായി കൈവശം വെച്ചിരുന്ന 32711 റേഷന്‍കാര്‍ഡുകള്‍ ജനങ്ങള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. തെളിമ പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് ജില്ലയിലാകെ 2579 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1353 അപേക്ഷകളില്‍ നടപടികള്‍ സ്വീകരിച്ചു. റേഷന്‍കാര്‍ഡില്‍ നിന്ന് ഒഴിവാക്കുന്നതിനായി ലഭിച്ച 496 അപേക്ഷകളില്‍ 269 എണ്ണം തീര്‍പ്പാക്കി.


Previous Post Next Post

Whatsapp news grup