ദോഹ: തിരൂർ വെട്ടം സ്വദേശി തോട്ടത്തിൽ കമ്മാലിൽ ബാലസുബ്രഹ്മണ്യൻ(65) ദോഹയിൽ നിര്യാതനായി. കഴിഞ്ഞ 38 വർഷമായി ഉംസലാൽ അലിയിൽ വർക്‌ഷോപ് ജീവനക്കാരനായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ : ഷീജ, മക്കൾ: ശിൽപ(യു.എ.ഇ), നിഖിൽ, അഖിൽ, കാവ്യ. മരുമകൻ : ജിതിൻ യു.എ.ഇ)

നടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഐസിഎഫ് ഇ.ആർ.ടി അംഗങ്ങളായ നൗഫൽ മലപ്പട്ടം, ഉമ്മർ പുത്തുപാടം, അബ്ദുൽ ഖാദർ പന്നൂർ എന്നിവർ സജീവമായി രംഗത്തുണ്ട്. മൃതദേഹം നാളെ നാട്ടിലേക്കയക്കുമെന്ന് ഇവർ അറിയിച്ചു.

Previous Post Next Post

Whatsapp news grup