കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡിനെത്തിയത്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും സിനിമ നിർമാണ കമ്പനിയിലും റെയ്ഡ് നടക്കുന്നുണ്ട്.നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പോലീസ് തുടരന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദിലീപിന്റെ വീട്ടിൽ പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്.പി.യുടെ നേതൃത്വത്തിലാണ് പരിശോധന. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ആലുവയിൽ നിന്നുള്ള കൂടുതൽ പോലീസിനെയും വീടിന് മുന്നിൽ വിന്യസിച്ചിട്ടുണ്ട്.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ ഗൂഢാലോചന നടത്തിയത് ദിലീപിന്റെ ആലുവയിലെ വീട്ടിൽവെച്ചാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഇതേത്തുടർന്നാണ് പത്മസരോവരത്തിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്.

Previous Post Next Post

Whatsapp news grup