തിരൂർ: മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ്ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ച തിരൂർ വെട്ടം വാക്കാട് ആയപ്പള്ളി ഹനീഫ അറസ്റ്റിലായത്. തിരൂർ സി ഐ എം ജെ ജിജോ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്.

പെൺകുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുള്ള പ്രതി പെൺകുട്ടിക്ക് പെരുന്നാൾ വസ്ത്രം എടുത്ത് കൊടുക്കാമെന്ന വ്യാജേന പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നും വാഹനത്തിൽ കയറ്റി കൊണ്ടു പോകുകയും തിരൂർ താഴേപാലത്തെ സ്വകാര്യ ലോഡ്ജിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയുമായിരുന്നു.

പീഡനത്തെ തുടർന്ന് അവശയായ പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് വീട്ടുകാർ ഇക്കാര്യം അറിഞ്ഞത്. തുടർന്ന് വീട്ടുകാർ സ്കൂളിലെ അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകർ വീട്ടിലെത്തി പെൺകുട്ടിയോട് വിവരങ്ങൾ ആരായുകയും

കൗൺസിലിംഗ് നടത്തുകയും ചെയ്തു. ഇതേ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ രക്ഷിതാക്കൾ തിരൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത

പൊലീസ് ഹനീഫയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Previous Post Next Post

Whatsapp news grup