തിരൂർ: ശിഹാബ് തങ്ങളുടെ പേരിലുള്ള ഏറ്റവും ഉന്നതമായ സ്മാരകമാണ് ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്വാഗതസംഘം യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.രാജ്യം മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് ഇറക്കി ആദരിച്ചു. മുസ് ലിം ലീഗ് പാർട്ടി നിർധനരായ ആയിരക്കണക്കിനു കുടുംബങ്ങൾക്ക് തങ്ങളുടെ സ്മാരകമായി ബൈത്തുറഹ്‌മ വീടുകൾ നൽകി. എന്നാൽ സഹകരണ മേഖലയിൽ ജില്ലയിലെ ഏറ്റവും മികച്ച ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തങ്ങൾ ഏറെ സ്നേഹിക്കുന്ന തീരദേശത്ത് സർവ്വസജ്ജമായി സ്ഥാപിക്കപ്പെട്ടത് ഏറ്റവും ഉന്നതമായ സ്‌മാരകമായി കാണുകയാണു.
ചെയർമാൻ അബ്ദുറഹിമാൻ രണ്ടത്താണി അധ്യക്ഷത വഹിച്ചു. തിരൂർ തുഞ്ചൻ പറമ്പിനു സമീപം ഏറ്റിരിക്കടവിൽ എട്ട് ഏക്കർ സ്ഥലത്ത് 80 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. വൈസ് ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, അഡ്വ. എൻ. ശംസുദ്ധീൻ എം. എൽ. എ, മുനിസിപ്പൽ ചെയർപേഴ്‌സൺ എ. പി. നസീമ,മുനിസിപ്പൽ വൈസ് ചെയർമാൻ പി.രാമൻകുട്ടി ,എം. അബ്ദുള്ള കുട്ടി, വെട്ടം ആലി കോയ,അമ്മേങ്ങര അബ്ദുള്ള കുട്ടി, സി ഇ ഒ ഡോ. രാജു ജോർജ്ജ് പ്രസംഗിച്ചു.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയായി സ്വാഗത സംഘം രൂപീകരിച്ചു