തിരൂര്‍: മലപ്പുത്ത് 10വയസ്സുകാരിയെ പീഡിപ്പിച്ച് ഗോവയിലേക്ക് മുങ്ങുന്നതിനിടെ നാല്‍വര്‍ സംഘം പിടിയില്‍. 10 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കോഡൂര്‍ ഉറുദു നഗര്‍ സ്വദേശികായ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഡൂര്‍ ഉറുദു നഗര്‍ സ്വദേശികളായ തെക്കുംകര വീട്ടില്‍ നൗഷാദ്(38), ഷാജി(35) മുഹമ്മദ് അലി(32), അബൂബക്കര്‍ (64)എന്നിവരെയാണ് ട്രെയിൻ മാര്‍ഗ്ഗം രക്ഷപ്പെടാൻ ശ്രമിക്കവെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് മലപ്പുറം പൊലീസ് പിടികൂടിയത്. നേരത്തെ ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനില്‍ ഈ മാസം 17 ന് കേ കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി സ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്‌പി പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ വനിതാ എസ്‌ഐ സന്ധ്യ ദേവി, എഎസ്‌ഐ രാജേഷ്, ദിനേഷ് എല്‍.കെ, പി.സലീം, കെ.കെ ജസീര്‍, ആര്‍. ഷഹേഷ്, കെ.സിറാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.