വഴിക്കടവ് മുണ്ട സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്. റോഡരികില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ട് കെട്ടിവെച്ച കരിമ്ബ് ജ്യൂസ് മെഷീന്‍ പട്ടാപ്പകല്‍ സംഘം മോഷ്ട്ടിച്ച് കൊണ്ടുപോകുകയായിരുന്നു. അന്വേഷണത്തില്‍ സമാനമായ നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്ന് വ്യക്തമായി. അടിപിടി, വധശ്രമം, വഞ്ചന തുടങ്ങി മറ്റ് കേസുകളും നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെയുണ്ട്.