ഓവുങ്ങൽ: മേലെ ഓവുങ്ങലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വൈലത്തൂർ സ്വദേശിയായ ബൈക്ക് യാത്രികന് പരിക്കേറ്റു.വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്.മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് എതിർവശത്തു നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വ്യക്തിയെ തലക്കടുത്തൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.അറ്റകുറ്റപ്പണികൾ ദീർഘകാലമായിട്ടും  പൂർത്തീകരിക്കാത്തതിനാൽ ഈ ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമാവുകയാണ്.

Previous Post Next Post

Whatsapp news grup