പൊന്നാനി: പൊന്നാനിയില്‍ നാടോടി സംഘം മയിലിനെ പിടികൂടി കറിവെച്ചു. കുണ്ടുകടവ് ജങ്ഷനില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് തുയ്യത്ത് നിന്ന് മയിലിനെ പിടികൂടി കറി വെക്കുകയും, ബാക്കി ഇറച്ചി ഭക്ഷണത്തിനായി തയാറാക്കി വെക്കുകയും ചെയ്തത്.
തുയ്യം ഭാഗത്ത് രണ്ട് മയിലുകള്‍ അലഞ്ഞ് തിരിഞ്ഞുനടന്നിരുന്നു. ഇതില്‍ ഒരു മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയവരാണ് കറി കണ്ടത്. നാട്ടുകാര്‍ വനംവകുപ്പിലും, പൊലീസിലും വിവരമറിയിച്ചു. വനംവകുപ്പ് കേസെടുക്കും.