മലപ്പുറം: കാറില്‍ കടത്തുകയായിരുന്ന MDMA യുമായി യുവാവ് പിടിയില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ആഡംബരകാറും കസ്റ്റഡിയില്‍. ലക്ഷ്യംവെച്ചത് വിദ്യാര്‍ത്ഥികളെ. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സമന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പകടര്‍ ടി. അനികുമാര്‍ നല്‍കിയ രഹസൃ വിവരത്തിന്റെ അടിസ്ഥനത്തില്‍ മലപ്പുറം തുവ്വക്കാട് വെച്ച്‌ നടത്തിയ വാഹന പരിശോധനയിലാണ് അതി മാരക മയക്കുമരുന്ന് ആയ എം.ഡി.എം.എയുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായിത്.

മുസ്തഫ, ഇസ്ഹാഖ്, എന്നിവര്‍ കെ.എല്‍.10 എ.വി 785 എന്ന കാറില്‍ ബാംഗ്ലൂരില്‍ നിന്ന് അതി മാരക മയക്ക് മരുന്നായ എം.ഡി.എം.എകടത്തി കൊണ്ട് വരുന്നുണ്ടന്ന് സ്റ്റേറ്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ടി അനികുമാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ ടി. പ്രജോഷ് കുമാര്‍ സിഇഒ മുഹമ്മദ് അലി ്രൈഡവര്‍ രാജീവ് എന്നവരും മലപ്പുറം സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ജിജി പോള്‍, മറ്റു അംഗങ്ങളായ കെ. രാമകൃഷ്ണന്‍, അച്ചുതന്‍ കെ.സി. സജി പോള്‍ , സിന്ധു എന്നിവരും പെരിന്തല്‍മണ്ണ റൈഞ്ച് പാര്‍ട്ടി, കുറ്റിപ്പുറം റേഞ്ച് പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ തുവ്വക്കാട് വെച്ച്‌ മേല്‍ കാറിനെ തടഞ്ഞ് നിര്‍ത്തുകയും കാറിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പടുകയും കാര്‍ ഓടിച്ചിരുന്ന ഇസ്ഹാഖ് എന്നയാളെ 54 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ യും 2 ഗ്രാം പില്‍സ് രൂപത്തിലുള്ള എം.ഡി.എം.എയുമായി പിടികൂടി അറസ്റ്റു ചെയ്തത്.

എം.ഡി.എം.എ കടത്താന്‍ ഉപയോഗിച്ച ആഢബര കാറും കസ്റ്റഡിയില്‍ എടുത്തു . പിടികൂടിയ മയക്ക് മരുന്നിന് വിപണിയില്‍ രണ്ട് ലക്ഷത്തോളം രൂപ വില വരും. തിരൂര്‍ഭാഗത്ത് ചെറുകിട വില്‍പ്പനക്കാര്‍ക്ക് ആയി എത്തിച്ചു നല്‍കിയ മയക്കുമരുന്ന് ആണ് പിടിയിലായത് ബാഗ്ലൂരില്‍ നിന്ന് വാളയാര്‍ വഴി രഹസ്യ വഴികളിലൂടെ എത്തിച്ച മയക്കുമരുന്ന് ആണ് പിടി കുടിയത് '.കോട്ടക്കല്‍, വൈലത്തുര്‍ , തിരൂര്‍ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കും മയക്കുമരുന്ന് വില്‍പന നടത്തുന്ന പ്രതി ആണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ ആണ് പ്രതികള്‍ വലയിലായത്.

.സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസര്‍ ടി പ്രജോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് അലി. കെ ്രൈഡവര്‍ കെ രാജീവ് ,കുറ്റിപ്പുറം റേഞ്ച് ഇന്‍സ്പകര്‍ സാദിഖ് സാര്‍, പ്രിവന്റീവ് ഓഫീസര്‍ രാമന്‍ കുട്ടി, പെരിന്തല്‍മണ്ണ റൈഞ്ച് ഇന്‍സ്പകടര്‍ സലീം സാര്‍, സിഇഒ അരുണ്‍ കുമാര്‍, രാജേഷ് മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പ കടര്‍ ജിജി പോള്‍ സാര്‍, കെ രാമ ക്യഷ്ണന്‍, അച്ചുതന്‍ കെ.സി. സജി പോള്‍, അലക്‌സ്, സിന്ധു എന്നിവര്‍ ആണ് സംഘത്തില്‍ ഉണ്ടായത്.

പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ജില്ലയിലെ മയക്കുമരുന്ന് കടത്ത് സംഘങ്ങളെ കുറച്ച്‌ സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കണ്ട് പിടിച്ച കേസിന് പത്ത് മുതല്‍ ഇരുപത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനും ഒരു ലക്ഷം മുതല്‍ രണ്ടുവര്‍ഷം വരെ പിഴ ലഭിക്കാനും സാധ്യതയുള്ള കേസാണിതെന്നും സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ജിജി പോള്‍ പറഞ്ഞു.


Previous Post Next Post

Whatsapp news grup