ദോഹ: ഖത്തറിൽ മലയാളി യുവാവ് തലച്ചോറിൽ രക്തസാവം ഉണ്ടായതിനെ തുടർന്ന് മരണപ്പെട്ടു.
പെട്ടെന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ കോമയിൽ
ആയിരുന്നു. മലപ്പുറം താനൂർ മുനിസിപ്പാലിറ്റി മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി.എം അബ്ദുൽ കരീം സാഹിബിന്റെ മകൻ അംറാസ് അബ്ദുള്ള (31
വയസ്സ് ) ആണ് മരണപ്പെട്ടത്.
ഒരു നിർമ്മാണ കമ്പനിയിൽ ജോലി
ചെയ്തുവരികയായിരുന്നു അംറാസ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവാനുള്ള നടപടിക്രമങ്ങൾ ഖത്തർ കെ.എം.സി.സി മയ്യത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുകയാണ്. മയ്യിത്ത് നമസ്കാരം ഇന്ന് അസർ നമസ്കാരാനന്തരം അബൂഹമൂർ പള്ളിയിൽ നടക്കുമെന്ന് കെ. എം. സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.