തിരൂർ: ദീപ ബാറിൽ അടിപിടി നടത്തി മുങ്ങി നടന്നിരുന്ന പ്രതികളെ നിരോധിത സിന്തറ്റിക് മയക്ക് മരുന്നുമായി തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ ഹാർബറിന് സമീപം ബീരാവുകടവത്ത് മുർഷാദ് (24), താനൂർ ജമാൽപീടിക പെട്ടിയെൻ്റെ പുരക്കൽ അബ്ദുൽ റാസിക്ക് (32) എന്നിവരെയാണ് തിരൂർ സി.ഐ ജിജോ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ തഴെപ്പാലത്ത് നിന്നും വിൽപ്പനയ്ക്കായി കൊണ്ട് വന്ന 25 ലധികം ചെറിയ പാക്കറ്റുകളുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.സ്ഥിരമായി അന്യ സംസ്ഥാന ങ്ങളിൽ നിന്നും കൊണ്ടുവന്നു ഇവിടെ ചെറിയ പാക്കറ്റുകളിൽ ആക്കി വിൽക്കുന്നതാണ് രീതി.ഇവരുടെ കൂട്ട് പ്രതികളെ അന്യേഷിച്ച് വരുന്നു.