ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടി.സി സന്തോഷിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബിഎംഎസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കുരുവി സുരേഷ്, ഷൺമുഖൻ എന്നിവരാണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു

Previous Post Next Post

Whatsapp news grup