തിരൂര്‍: ഇമ്ബിച്ചിബാവ സഹകരണ ആശുപത്രി വിപുലീകരിച്ച സ്പോര്‍ട്സ് മെഡിസിന് വിഭാഗത്തിന്റെ ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ഐ.എം. വിജയന് നിര്‍വഹിച്ചു. ചെയര്മാന് എ. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ജില്ല സഹകരണ ജോയന്റ് രജിസ്ട്രാര്‍ എസ്. പ്രഭിത്ത് മുഖ്യാതിഥിയായി. ഡോ. ജിതിന് ഡേവിസ്, ഡോ. കെ.പി. നിതിന്‍, ഡോ. പ്രവീണ്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.പി. സുദേവന്, അഡ്മിനിസ്ട്രേറ്റര്‍ നൗഷാദ് അരീക്കോട് എന്നിവര്‍ സംസാരിച്ചു.
ഡോ. സന്തോഷ് കുമാരി സ്വാഗതവും മാനേജിങ് ഡയറക്ടര്‍ കെ. ശുഐബ് അലി നന്ദിയും പറഞ്ഞു. ഫുട്ബാള്‍ കളിക്കിടയില്‍ ഐ.എം. വിജയന് സംഭവിക്കുന്ന എല്ലാ പരിക്കുകള്‍ക്കും ഇമ്ബിച്ചിബാവ ആശുപത്രിയില്‍ സൗജന്യ ചികിത്സ ഒരുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആയതിന്റെ ധാരണ പത്രം ആശുപത്രി ചെയര്മാന് എ. ശിവദാസന്‍ ഐ.എം. വിജയന് കൈമാറി.