താനൂർ: വട്ടത്താണിയിൽ ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒഴൂർ അപ്പാട സ്വദേശി കുണ്ടുപറമ്പ് പ്രവീണാ(29)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.45ന് വട്ടത്താണിയിൽ വച്ചാണ് അപകടം. പുത്തൻതെരു ഭാഗത്ത് നിന്നും തിരൂരിലേക്ക് പോകുന്നതിനിടയിൽ തിരൂരിൽ നിന്നെത്തിയ ബസ് യുവാവിനെ ഇടിക്കുകയായിരുന്നു. യുവാവ് ബൈക്ക് റോഡരികിൽ നിർത്തി ഫോൺ ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്‌. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. പിതാവ് : ബാലകൃഷ്ണൻ ,മാതാവ് : അനിത , സഹോദരങ്ങൾ: പ്രജിത, പ്രശാന്ത്,




Previous Post Next Post

Whatsapp news grup