തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ എ.ആര്.നഗര്‍ പഞ്ചായത്തിലെ കൊടുവായൂര്‍, ചെണ്ടപ്പുറായ, കുളപ്പുറം സൗത്ത് പ്രദേശങ്ങളില്‍ അനര്‍ഹമായി കൈവശം വച്ച 31 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു.ഇവ പൊതുവിഭാഗത്തിലേക്ക് മാറ്റി.
ഒരു എ.എ.വൈ കാര്‍ഡുകള്‍, 15 മുന്‍ഗണനാ കാര്‍ഡുകള്‍, 15 സബ്സിഡി കാര്‍ഡുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരും. അനധികൃതമായി കൈവശം വച്ചവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിളിച്ചറിയിക്കാം. ഫോണ്‍: 0494 2462917