താനൂർ: കേന്ദ്ര സർക്കാറിൻ്റെ മീഡിയ വൺ ചാലൻ നിരോധനത്തിനെതിരെ താനൂർ ബസ്സ്റ്റാൻഡ് പരിസരത്ത് താനൂർ പൗരാവലിയുടെ പ്രതിഷേധ സംഗമം നടന്നു .എം.പി അഷ്റഫ്( ഐ. യു. എം എൽ. താനൂർ മണ്ഡലം ജനറൽ സെക്രട്ടറി ) അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സിക്രട്ടരി ആര്യാടൻ ഷൗകത്ത്സംഗമം ഉദ്ഘാടനം ചെയ്തു. ഗണേശ് വടേരി (വെൽഫയർ പാർട്ടി )എ.പി. മുഹമ്മദ് ഷരീഫ്, എ.പി സിദ്ദീഖ്,( ഐ.എൻ എൽ), ഹംസു മേപ്പുറത്ത് (എൻ.സി.പി) വടക്കയിൽ ബാപ്പു ( പ്രത്ര പ്രവർത്തക യൂണിയൻ ) വാഹിദ് ചുള്ളിപ്പാറ, ഹബീബ് റഹ്മാൻ സി.പി എന്നിവർ പ്രസംഗിച്ചു യു. എൻ. സിദ്ദീഖ് സ്വാഗതവും സി .ജലീൽ നന്ദിയും പറഞ്ഞു.