പുല്ലൂർ കോർട്ടേഴ്സ് പടിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. മാറാക്കര വട്ടപ്പറമ്പ് നെല്ലിക്കപ്പറമ്പിൽ മൂസയാണ് മരണപ്പെട്ടത്.
ഇന്ന് വൈകീട്ടാണ് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. പുല്ലൂരിൽ നിന്നും തുവ്വക്കാട് ഭാഗത്തേക്ക് പോകുന്ന കാറും എതിർ ദിശയിൽ വരുന്ന ഓട്ടോയും തമ്മിലാണ് ഇടിച്ചത്. അപകടത്തിൽപ്പെട്ട മൂസയെ ഉടൻ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.