തിരൂർ പൊൻമുണ്ടം ബൈപാസ് (കൊട്ടിലത്തറ - മീശപ്പടി റോഡ്) 10 കോടി, ദേവധാർ - തയ്യാല റോഡ് ബൈപ്പാസ് 3 കോടി, താനൂർ ഫയർഫോഴ്സ് കെട്ടിടം രണ്ടുകോടി എന്നിങ്ങനെയാണ് ബജറ്റിൽ അനുമതിയായത്

ഇന്റസ്ട്രിയൽ പാർക്ക്  2015 ൽ തുടങ്ങിയ പുതിയ നഗരസഭകൾക്കുള്ള ഓഫീസ് കെട്ടിടം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്

ഇത് താനൂരിനും ഗുണകരമാവും വർഷങ്ങളായി ആഗ്രഹിക്കുന്ന പൊന്മുണ്ടം ബൈപ്പാസ് പദ്ധതി ഇതോടെ യാഥാർത്ഥ്യമാവുകയാണ്

കാട്ടിലങ്ങാടിയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്കുള്ള പ്രധാന റോഡ് എന്ന നിലയിലാണ് തയ്യാല റോഡ് - ദേവധാർ ബൈപ്പാസ് നിർമിക്കുന്നതിനായി 3 കോടി അനുവദിച്ചത്. റോഡ് യാഥാർഥ്യമാകുന്നതോടെ കാട്ടിലങ്ങാടി വലിയ വികസന പ്രവർത്തനങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്.  

 കഴിഞ്ഞ വർഷമാണ് താനൂർ കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ അനുവദിച്ചത്. കളരിപ്പടിയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് താത്കാലികമായാണ് നിലവിൽ ഓഫീസ് പ്രവർത്തിക്കുന്നത്. താനൂരിലെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യപ്രകാരമാണ് ഫയർ സ്റ്റേഷൻ അനുവദിച്ചത്. സ്വന്തമായി കെട്ടിടവും ഒരുങ്ങുന്നതോടെ സേവനങ്ങളും വർധിക്കും.

 മത്സ്യത്തൊഴിലാളികൾക്ക്  പുനർഗേഹം പദ്ധതി വഴി ഫ്ലാറ്റ്,  പൂരപ്പുഴ റഗുലേറ്റർ എന്നിവ നേരത്തെ തന്നെ അനുമതിയായതാണ്. ഉമൈത്താനകത്ത് കുഞ്ഞിക്കാദർ സ്മാരകം 

 ഒട്ടുംപുറം ടൂറിസം നവീകരണം, അഴിമുഖം പുഴവക്ക് നിർമ്മാണവും വള്ളംകളിക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ, താനാളൂർ നരസിംഹമൂർത്തി ക്ഷേത്രം ബൈപ്പാസ് റോഡ്, കനോലി കനാലിന് കുറുകെ ബദർപള്ളി - കളരിപ്പടിയിൽ  ഗതാഗത യോഗ്യമായ പാലം, വട്ടത്താണിയിൽ റെയിൽവേ മേൽപ്പാലം, പുതിയ കടപ്പുറം, കാളാട് പാലം തീരദേശ ലിങ്ക് റോഡ് തുടങ്ങിയ പദ്ധതികളും ബജറ്റിൽ ടോക്കൺ നൽകിയിട്ടുണ്ട്.

Previous Post Next Post

Whatsapp news grup