പരപ്പനങ്ങാടി: പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിൽ ഒന്നാം വർഷ വിദ്യാർത്ഥിക്ക് പരിക്ക്.ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയായ രാഹുലിനെയാണ് ആക്രമിച്ചത്.കണ്ണിന് ഗുരുതമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവസാന വർഷ വിദ്യാർഥികളാണ് സംഭവത്തിന്പിന്നിലെന്നാണ് വിവരം. ബസ്റ്റാന്റിൽ ബസ് കാത്തു നിന്ന രാഹുലിനെ അവസാന വർഷ വിദ്യാർഥികൾ ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു വിളിച്ചുകൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ താഴെ വീണ രാഹുലിന്റെ മുഖത്തും തലക്കും നെഞ്ചിനും ഷൂ ഇട്ട കാലുകൊണ്ട് ചവിട്ടി ക്രൂരമായി മർദ്ധിച്ചു. മർദ്ദനത്തിൽ വലത് കണ്ണിന് ഗുരുതരമായി പരിക്ക് സംഭവിച്ചിട്ടുണ്ട്. ഇവർക്കെതിരെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കോളേജ് പ്രിൻസിപ്പലിനും വിദ്യാർത്ഥി പരാതി നൽകിയിട്ടുണ്ട്.