പാലക്കാട്: പട്ടാമ്ബി ഭാരതപ്പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പട്ടാമ്ബി  പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നു ലഭിച്ച ഐഡി കാര്‍ഡില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം തൃശൂര്‍ പേരാമംഗലം സ്വദേശിനി ഹരിതയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.

ഏപ്രില്‍ രണ്ടാം തീയതി മുതല്‍ ഹരിതയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു. മൃതദേഹത്തിന്റെ ഇടതു കൈപ്പത്തി അറ്റുപോയ നിലയിലാണ് കണ്ടെത്തിയത്. തൃത്താല പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു

Previous Post Next Post

Whatsapp news grup