കുറ്റിപ്പുറം ചെമ്പിക്കൽ ഹംസപടിയിൽ KMCT കോളേജ് വിദ്യാർത്ഥിനിയായ പാഴൂർ ഹെൽത്ത് സെന്ററിന് സമീപത്തെ വട്ടപ്പറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൾ തഹാന ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹത . മെയ് 21 ന് വൈകീട്ടാണ് തഹാനിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത് . മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തെ കുറിച്ച് അന്ന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ കുറ്റിപ്പുറം പോലീസിൽ പരാതി നൽകിയിരിക്കുകയാണ് . പോലീസ് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ദുരൂഹതകൾ സംബന്ധിച്ച് ചില നിർണ്ണായക സൂചനകൾ ബന്ധുക്കൾ പൊലീസിന് നൽകിയതായി അറിയുന്നു.  മരണം സംബന്ധിച്ച് നാട്ടുകാരും വ്യാപകമായ സംശയങ്ങൾ ഉന്നയിക്കുന്നുണ്ട് . മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പാഴൂർ നരിക്കുളം ഭാഗത്തെ നാട്ടുകാർ സർവകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്

Previous Post Next Post

Whatsapp news grup